News

NSS – അഞ്ചു ദിവസത്തെ സോഷ്യൽ ആക്ഷൻ പ്രൊജക്റ്റ് ഡെവലപ്മെൻറ് വർക്ഷോപ്പിനു തുടക്കമായി

NSS - 5 Day Workshop - Oct 2017(1)ബ്രിട്ടീഷ് കൗൺസിൽ - യു. കെ, കേന്ദ്ര യുവജന കാര്യ മന്ത്രാലയം - ഭാരത സർക്കാർ, കോഴിക്കോട് സർവ്വകലാ ശാല എൻ.എസ്. എസ്. എന്നിവയുടെ സംയുക്ത സഹകരണത്തോടെ ഫാറൂഖ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ വിദ്യാർത്ഥി - യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ സോഷ്യൽ ആക്ഷൻ പ്രൊജക്റ്റ് ഡെവലപ്മെൻറ് വർക്ഷോപ്പിനു  തുടക്കമായി. യു. കെ.യിലെ ബ്രിട്ടീഷ് കൗൺസിൽ 47 രാഷ്ട്രങ്ങളിൽ നടപ്പിലാക്കി വരുന്ന കർമ്മോത്സുക പൗരൻ (Active  Citizen) പ്രൊജക്ടിന്റെ ഭാഗമായാണ് സോഷ്യൽ ആക്ഷൻ പ്രൊജക്റ്റ് ഡെവലപ്മെൻറ് വർക്ഷോപ് സംഘടിപ്പിക്കപ്പെടുന്നത്. ഇന്ത്യയിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് ഭാരത സർക്കാരിന് കീഴിലുള്ള കേന്ദ്ര യുവജന കാര്യ മന്ത്രാലയത്തിൻറെ സഹകരണത്തോടെ ആണ്.

 

യുവജനങ്ങളുടെ വ്യക്തിത്വ വികസനവും  ഗ്രാമങ്ങളിൽ വിദ്യാർത്ഥി -  യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സാമൂഹ്യ സേവനവും  സാധ്യമാക്കാൻ ഉതകുന്ന തരത്തിലുള്ള മൊഡ്യൂളുകളാണ് വർക്ഷോപ്പിൽ പരിശീലിപ്പിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സർവ്വകലാശാലകളിൽ മികവുറ്റ കലാലയങ്ങളിലെ എൻ. എസ്. എസ്. വളണ്ടിയേഴ്‌സ് അടക്കം മിടുക്കരായ 30 പേർക്കാണ് ശില്പശാല. കോഴിക്കോട് സർവകലാശാലയിലെ വിവിധ കോളേജുകളിൽ നടക്കേണ്ട ശില്പശാലകളുടെ തുടക്കമാണ് ഫാറൂഖ് കോളേജിൽ നടന്നത്. കോഴിക്കോട് സർവകലാശാല എൻ. എസ്. എസ്. കോർഡിനേറ്റർ പി. വി. വത്സാരാജൻ വർക്ഷോപ്  ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ. പി. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. ട്രൈനർമാരായ കമറുദ്ധീൻ പരപ്പിൽ, ഡോ. സി. സിജോ വര്ഗീസ്, പ്രൊഫ. കബീർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.   പ്രോഗ്രാം ഓഫീസർ ഡോ. എം  അബ്ദുൽ ജലീൽ സ്വാഗതവും യൂണിറ്റ് വളണ്ടിയർ സെക്രട്ടറി ജിതിൻ വി നന്ദിയും പറഞ്ഞു.