News

NSS നേത്ര പരിശോധന – തിമിര നിർണ്ണയ സൗജന്യ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു

ഫാറൂഖ് കോളേജ് എൻ എസ്. എസ്  യൂണിറ്റുകൾ കോഴിക്കോട് അൽ-സലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധന -  തിമിര നിർണ്ണയ സൗജന്യ മെഗാ ക്യാമ്പ്  സംഘടിപ്പിച്ചു.  ഫറോക്ക് നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആസിഫ് പുലിയാളി മെഗാ ക്യാമ്പ്  ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു.  മാതൃഭൂമി മെഡിക്കൽ കോളേജ്  മിഷൻ കോഓർഡിനേറ്റർ ഷാനിൽ മുഖ്യഭാഷണം നടത്തി. അൽ-സലാമ കണ്ണാശുപത്രി ഒഫ്താൽമോളജി വിഭാഗത്തിലെ ഡോക്ടർ ആദിൽ, എച്. ഡി. എഫ്. സി. ബാങ്ക് ഓപ്പറേഷൻസ് മാനേജർ എൽ. എസ്. ഉണ്ണി കൃഷ്ണൻ, പ്രോഗ്രാം ഓഫീസർമാരായ കമറുദ്ധീൻ പരപ്പിൽ, ഡോ. എം അബ്ദുൽ ജലീൽ, ജിതിൻ വി, റിഷാന സി എം, ജുനൈന എം, മുഹമ്മദ് ഫാസിൽ കെ, എന്നിവർ സംസാരിച്ചു.  രഹന ഷെറിൻ ടി എച്. സ്വാഗതവും പ്രണവ് സത്യൻ  നന്ദിയും പറഞ്ഞു.