News

NSS Childrens’ Day Celebration – ഞാനും എൻറെ റോൾ മോഡലും – സ്മൃതി ബൈഠക്

ശിശുദിന ആഘോഷ പരിപാടികളുടെ ഭാഗമായി ഫാറൂഖ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ ഒരുക്കിയ 'ഞാനും എൻറെ റോൾ മോഡലും' എന്ന സ്മൃതി ബൈഠക് ശ്രദ്ധേയമായി. കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപക അനധ്യാപകർക്കും സ്വജീവിതത്തിൽ മാതൃകയായ നേതാവിനെ പറ്റി പറയാനും പരിചയപ്പെടുത്താനും 'ഞാനും എൻറെ റോൾ മോഡലും' സ്മൃതി ബൈഠക് അവസരം ഒരുക്കി. ഫാറൂഖ് ട്രെയിനിങ് കോളേജ് അദ്ധ്യാപകൻ സി. നൗഫൽ സ്മൃതി ബൈഠക് ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ കമറുദ്ധീൻ  പരപ്പിൽ അധ്യക്ഷത വഹിച്ചു. ഡോ. എം അബ്ദുൽ ജലീൽ  'ഞാനും എൻറെ റോൾ മോഡലും' സ്മൃതി ബൈഠക് പരിപാടി പരിചയപ്പെടുത്തി. സ്റ്റുഡന്റസ് യൂണിയൻ ചെയർ പേഴ്സൺ മിന ഫർസാന ആദ്യ സ്മൃതി പങ്കു വച്ചു. റിഷാന സി. എം, ജിതിൻ വി, ആഗ്രഹ്. ടി, ഫാത്തിമ ഷാജ്‌റിൻ, റിൻഷാ റഹീസ് എന്നിവർ സ്മൃതി ബൈഠകിനു നേതൃത്വം നൽകി.