News

NSS Chosen for Excellentia Award 2018 from Green Care Mission Calicut and Guinness Dileep Foundations International

കോഴിക്കോടന്‍ പൈതൃക പഠനത്തിനും പരിരക്ഷണത്തിനും വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഫാറൂഖ്‌ കോളേജ് നാഷനൽ സർവീസ് സ്കീം യൂണിറ്റിനെ ഗ്രീന്‍ കെയര്‍ മിഷന്‍ കോഴിക്കോടും ഗിന്നസ് ദിലീഫ് ഫൗണ്ടേഷന്‍ ഇന്റര്‍ നാഷണലും ചേര്‍ന്ന് നല്‍കുന്ന  എക്സലന്‍ഷ്യാ അവാർഡ് 2018 അവാർഡിനായി തിരഞ്ഞെടുത്തു.

മധുര കോഴിക്കോട്, കോഴിക്കോടന്‍ ഓര്‍മ തക്കാരം, ചാലിയാര്‍ പുഴ സംസ്കൃതിയെ വീണ്ടെടുക്കാന്‍ നമാമി ചാലിയാര്‍, ചാലിയാറിന്റെ ഓരത്ത് നിന്നും നിളയുടെ തീരത്തേക്ക് സംസ്കാര - പൈതൃക പഠനയാത്ര, ഭാവി കേരളത്തെ കുറിച്ചുള്ള സാംസ്കാരിക- പൊതു പ്രവര്‍ത്തകരുടെ കാഴ്ചപ്പാടും സമീപനവും മനസ്സിലാക്കാന്‍ നടത്തിയ പ്രതീക്ഷ യാത്ര, തെരുവില്‍ കഴിയുന്ന നിരാലംബര്‍ക്ക് ഉച്ചയൂൺ ഉറപ്പാക്കുന്ന പാഥേയം പദ്ധതി, യാചകരഹിത കോഴിക്കോട് എന്ന ലക്ഷ്യത്തോടെ നടത്തിയ പിച്ച പത്രത്തിന് പിറകിലെ പച്ചപ്പരമാര്‍ത്ഥം ഭിക്ഷാടക സര്‍വേ, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച്, റെയിൽവേ എന്നിവടങ്ങളില്‍ നടത്തിയ തുടര്‍ച്ചയായ ക്ലീനിംഗ് പ്രോജക്റ്റ്, ബ്ലഡ് മേറ്റ് സന്നദ്ധ രക്തദാന പ്രവൃത്തികള്‍,  എന്നിവയ്ക്ക് പുറമേ, രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് അഭയം- സ്നേഹ ഭവനം പദ്ധതിയിലൂടെ വീട് നിര്‍മിച്ച് നല്‍കുകയും എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് മാത്രമായി മൂന്ന് വര്‍ഷമായി നടന്നു വരുന്ന ആരവം കലാ മേളയില്‍ തുടർച്ചയായി മൂന്ന് തവണ ചാമ്പ്യന്മാരാകുകയും രാജ്യത്തെ പ്രഥമ എന്‍ എസ് എസ് കായിക മേള ആവേഗ്ന് ആതിഥ്യം അരുളുകയും ചെയതത് അടക്കമുള്ള നേട്ടങ്ങൾ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.