സംസ്ഥാന സർക്കാരിൻറെ അക്ഷരായനം പദ്ധതി, നാഷണൽ സർവീസ് സ്കീം യൂണിറ്റ് പങ്കാളിത്ത വിദ്യാലയം പദ്ധതി എന്നിവയുടെ ഭാഗമായി ഫാറൂഖ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് വളണ്ടിയർമാർ സ്കൂൾ വിദ്യാർത്ഥികൾക്കായി ശേഖരിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു. ഫാറൂഖ് ലോവർ പ്രൈമറി സ്കൂളിൽ വച്ച് നടന്ന അക്ഷരായനം പുസ്തക വിതരണ പരിപാടിയുടെ ഉദ്ഘാടനം എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ കമറുദ്ധീൻ പരപ്പിൽ നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ എം മുഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.കുഞ്ഞഹമ്മദ് മാസ്റ്റർ, കെ കെ മുജീബ് റഹ്മാൻ മാസ്റ്റർ, കെ ടി. സയ്ദ് അൻവർ, ഇ പി ജസീന ടീച്ചർ,കെ ആർദ്ര, വി. ജിതിൻ എന്നിവർ പ്രസംഗിച്ചു.