News

NSS Organize Fly India High Kite-Flying – District Collector UV Jose Inaugurates the Event on January 26, 2017

ഫ്ലൈ ഇന്ത്യ ഹൈ പട്ടം പറത്തൽ

NSS - Kite Flying - 26 Jan 2018 - Press Newsറിപ്പബ്ലിക്ക് ദിനാചരണ പ്രവൃത്തികളുടെ ഭാഗമായി ഫാറൂഖ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ വൺ ഇന്ത്യ കൈറ്റ്  ടീമുമായി ചേർന്ന് ജനുവരി 26  നു വാകീട്ടു മൂന്നു മണിക്ക് കോഴിക്കോട് ബീച്ചിൽ പൊതു ജനങ്ങൾക്കും വിദ്യാർത്ഥി - യുവജനങ്ങൾക്കുമായി "ഉണരട്ടെ... ഇന്ത്യ ഉയരട്ടെ..!" ഫ്ലൈ ഇന്ത്യ ഹൈ പട്ടം പറത്തൽ പരിപാടി സംഘടിപ്പിക്കും. "ലോകത്തിനു ഇനിയും ഇന്ത്യ വഴി കാട്ടും"  എന്ന പ്രമേയത്തിൽ ഒരുക്കുന്ന പട്ടംപറത്തൽ പരിപാടി കോഴിക്കോട് ജില്ല കളക്ടർ യു വി ജോസ് ഉദ്ഘാടനം ചെയ്യും. ഫാറൂഖ് കോളേജ് മാനേജർ സി പി  കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിക്കും. ശ്രീ ബുദ്ധൻ, മഹാത്മാ ഗാന്ധി, ജവഹർ ലാൽ നെഹ്‌റു, രവീന്ദ്ര നാഥ് ടാഗോർ, ബി ആർ അംബേദ്‌കർ, സ്വാമി വിവേകാനന്ദൻ, അല്ലാമ ഇക്ബാൽ,സത്യജിത് റേ, തുടങ്ങിയ വിശ്വ നേതാക്കളായ ഇന്ത്യൻ ഐക്കണുകളുടെ ചിത്രങ്ങളും സന്ദേശങ്ങളും രേഖപ്പെടുത്തിയ പട്ടങ്ങളാണ് സംഘാടകർ വാനിലുയർത്തുന്നത്. ഇന്ത്യൻ ദേശീയ മൃഗമായ കടുവയുടെ രൂപമുള്ള പട്ടവും ഇക്കൂട്ടത്തിൽ ഉണ്ട്. ലോക രാജ്യങ്ങൾ നെഞ്ചോട് ചേർത്ത നിരവധി തത്വ ആദര്ശങ്ങള്ക്കും  ജീവിത മാതൃകകൾക്കും വിളനിലമായ ഇന്ത്യ മഹാ രാജ്യത്തിന്റെ ഖ്യാതിയും പ്രസക്തിയും പുതു തലമുറക്ക് മുന്നിൽ വിളംബരം ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്‌ഷ്യം. വിവിധ രാഷ്ട്രീയ- സാമൂഹിക - സാംസ്കാരിക മേഖലകളിലെ നേതാക്കളും പ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കും. അഡ്വ. ടി സിദ്ധീഖ്,  അഡ്വ. പി എ മുഹമ്മദ് റിയാസ്, എം. ടി. രമേശ്, ഗിന്നസ് വേൾഡ് റെക്കോർഡിനുടമ സുധീർ കടലുണ്ടി, കോഴിക്കോട് സർവ്വകലാ ശാല എൻ എസ് എസ് കോർഡിനേറ്റർ പി വി വത്സരാജൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു "ഒരേയൊരു ഇന്ത്യ- ഒരൊറ്റ മനസ്സ്" എന്ന ശീർഷകത്തിൽ വിദ്യാർത്ഥികളുമായി ആശയ സംവാദം നടത്തും.