News

NSS Organize Jala Uchakodi on 31 Dec 2017

NSS - Jala Uchkodi - 31 Dec 2017ഫാറൂഖ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ കോഴിക്കോട് ഗ്രീൻ കെയർ മിഷൻറെ സഹകരണത്തോടെ നമാമി ചാലിയാർ ജല ഉച്ച കോടി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി ജല ഉച്ചകോടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം കോഓർഡിനേറ്റർ കമറുദ്ധീൻ പരപ്പിൽ അധ്യക്ഷത വഹിച്ചു. ജലം സമം ജീവൻ എന്ന പ്രമേയത്തിൽ അരങ്ങേറിയ ജല ഉച്ചകോടിയിൽ ഹരിത കിരണം പുത്തൻ പരിസ്ഥിതി വർഷാഘോഷം, പിരിശ കഞ്ഞി വിളമ്പൽ, പുഴ ചിത്ര രചന മത്സരം, പുഴ മാഹാത്മ്യം, പരിസ്ഥിതി വന്ദനം, ചാലിയാർ- ഇരുവഴഞ്ഞി ബോട്ട് യാത്ര  എന്നീ വിവിധ സെഷനുകളിലായി പാറ്റ്ന എൻ. ഐ. ടി. പ്രൊഫസർ ഫയാസ് അഹമ്മദ്, കോഴിക്കോട് ജില്ലാ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി എം മറിയം ഷീന, ലിനി ചോലക്കൽ,കുന്നമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി അബ്ദു റഹിമാൻ, പരിസ്ഥിതി പ്രവത്തകരായ ഹാമിദലി വാഴക്കാട്,  കെ ടി എ നാസർ,  അമീൻ ജൗഹർ, , ടി വി ഷാഫി മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ജുനൈനാ കെ കെ  സ്വാഗതവും അശ്വതി എം നന്ദിയും പറഞ്ഞു.   

   
NSS - Jala Uchkodi - 31 Dec 2017(3)NSS - Jala Uchkodi - 31 Dec 2017(4)  NSS - Jala Uchkodi - 31 Dec 2017(5)