News

NSS Organizes ‘നെയ്തൽ’- Pre Camp of ‘കടലോളം’ on Dec 20, 2017

ഫാറൂഖ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ താനൂർ നഗര സഭയുടെയും എസ് എം എം ഹയർ സെക്കണ്ടറി സ്കൂൾ പി. ടി. എ.യുടെയും സംയുക്ത സഹകരണത്തോടെ  ഡിസംബർ 22 മുതൽ 29 വരെ തിയ്യതികളിൽ എടക്കടപ്പുറം ഗ്രാമത്തിൽ ഒരുക്കുന്ന 'കടലോളം' അഷ്ടദിന സഹവാസ ക്യാമ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി 'നെയ്തൽ' പ്രീ ക്യാമ്പ് സംഘടിപ്പിച്ചു.  പ്രോഗ്രാം ഓഫീസർസ് ആൻഡ് പേരെന്റ്സ് അസ്സോസിയേഷൻ (പി.പി.എ.) സംഗമവും പ്രീ ക്യാമ്പിന്റെ ഭാഗമായി നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ ഉദ്‌ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ കമറുദ്ധീൻ പരപ്പിൽ അധ്യക്ഷത വഹിച്ചു. ഡോ. കെ എം നസീർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഡോ. എം അബ്ദുൽ ജലീൽ, സുലൈമാൻ കുഴിക്കരെ, ശിഹാബ് ബാബു ടി. എച്, മുഹമ്മദ് സലിം ടേൺവ്യൂ, പി കെ കുഞ്ഞാലൻ, ഗോപാല കൃഷ്ണൻ എന്നിവർ സംസാരിച്ചു.