News

NSS Organizes Two Days’ Camp at Chungam

NSS - Sahavasa Camp- Chungam - Jan 2018ഫാറൂഖ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ പങ്കാളിത്ത ഗ്രാമ പദ്ധതികളുടെ ഭാഗമായി ഫറോക് നഗരസഭയിലെ ചുങ്കം ഗ്രാമത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. അന്യ സംസ്ഥാന തൊഴിലാളികളെ ലക്‌ഷ്യം വച്ചു യെ ഹമാരാ വത്വൻ, സ്വയം സഫായി അഭിയാൻ,  സ്പോക്കൺ മലയാളം  കോഴ്സ് എന്നീ സെഷനുകളും ഗ്രാമീണർക്കായി ദേശീയ ആരോഗ്യ ദൗത്യം,   ദേശീയ പുകയില നിയന്ത്രണ പരിപാടി എന്നിവയുടെ സംയുക്ത സഹകരണത്തോടെ  ലഹരിവിരുദ്ധ ബോധവത്ക്കരണവും ആയിരുന്നു സഹവാസ ക്യാമ്പിന്റെ ഉള്ളടക്കം.    ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്, ലഹരിക്കെതിരെ കയ്യൊപ്പു ചാർത്തൽ, ഫോട്ടോഗ്രാഫി മത്സരം, ലഹരിവിരുദ്ധ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.  കൂടാതെ അന്യസംസ്ഥാന തൊഴിലാളികൾക്കായി  എന്നീ വൈവിധ്യമാർന്ന സെഷനുകളാണ് കാഴ്ചപ്പാട് ക്യാമ്പിന്റെ ഭാഗമായി അരങ്ങേറിയത്.  ഫറോക് നഗരസഭാ അധ്യക്ഷ പി റുബീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ആസിഫ് പുലിയാളി  അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർ പേഴ്സൺ ടി നുസ്രത്, വികസന സമിതി ആസൂത്രണ സമിതി അധ്യക്ഷൻ അഹമ്മദ് കുട്ടി പി സി, ഫറോക് റേഞ്ച് എക്സൈസ് ഓഫീസർ കെ ടി നിഷിൽ കുമാർ, ഹെൽത് ഇൻസ്‌പെക്ടർ കെ മുസ്തഫ, പ്രൊഫ. കമറുദ്ധീൻ പരപ്പിൽ, ഡോ. അബ്ദുൽ ജലീൽ എം എന്നിവർ വിവിധ സെഷനുകളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. മുഹമ്മദ് ഫാസിൽ കെ, റിഷാന സി എം,  ജുനൈനാ കെ,കെ .  അശ്വതി എം, ശില്പ കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.