News

P Hamsa (Junior Superintend) Retires after 32 Years of Service on 31 May 2018

Hamsa Retires 31 May 2018ഫാറൂഖ് കോളേജ് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ശ്രീ.പി.ഹംസ 32 വർഷത്തെ ഔദ്യോഗിക സർവ്വീസിന് ശേഷം ഇന്ന് (31.05.2018)  കോളേജിന്റെ പടികളിറങ്ങുകയാണ്. 18.11.1985 ന് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായാണ് ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ലൈബ്രറി അസിസ്റ്റന്റ്, ക്ലാർക്ക് , എച്ച്.എ, എന്നീ തസ്തികളിൽ കഴിവു തെളിയിച്ച് 01.04.2009 നാണ് ജൂനിയർ സൂപ്രണ്ടാവുന്നത്. വലിയ ഒച്ചയോ ബഹളമോ ഇല്ലാതെ  കൃത്യമായും ആത്മാർത്ഥമായും ജോലിയിൽ മുഴുകാറാണ് പതിവ്. തന്റെ മുന്നിൽ വരുന്നവരെ നിറ പുഞ്ചിരിയോടെയാണ് ഹംസ സ്വീകരിക്കാറ്.  വ്യക്തിപരമായും കുടുംബപരമായും പല പരീക്ഷണങ്ങളും നേരിട്ടെങ്കിലും ഇതൊന്നും ഓഫീസ് കാര്യങ്ങളെ ബാധിക്കാറില്ല.  ശംബളം ഉൾപ്പെടെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ഉപേക്ഷ വരുത്താതെ വാങ്ങിക്കൊടുക്കണം എന്ന താൽപര്യം എപ്പോഴും സഹപ്രവർത്തകരുമായി പങ്ക് വെക്കാറുണ്ട്. ദൈവം അനുഗ്രഹമായി നൽകിയ രണ്ട് പെൺമക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി കെട്ടിച്ചയച്ച സാമ്പത്തിക ബാധ്യതയിൽ കൈവിട്ടു പോയ താമസിക്കുന്ന ഇരുനില വീടിന് പകരം ഇച്ഛ ശക്തിയും ദൃഡനിശ്ചയവും കൊണ്ടാണ് ചെറിയ സമയത്തിനുള്ളിൽ പുതിയ വീട് യാഥാർത്ഥ്യമാക്കിയത് . ഏതായാലും അദ്ധേഹത്തിന്റെ റിട്ടയർമെന്റ് ജീവിതം ധന്യമാവട്ടെ എന്ന പ്രാർത്ഥനയോടെ,


കെ.പി.നജീബ്