News

P P Rajesh (BSc Botany 1997 – 2000 Batch) Expires

P P Rajesh (BSc Botany 1997 - 2000 Batch) Expires
 
കോളേജിലെ ബോട്ടണി ഡിപ്പാർട്മെന്റ് പൂർവ്വ വിദ്യാർത്ഥി ആയിരുന്ന (1997-2000 ബാച്ച്) പി. പി. രാജേഷ് കോവിഡ് ബാധിച്ചു മരണപ്പെട്ടിരിക്കുന്നു. പഠന കാലത്ത് കോളേജിലെ നിറ സാന്നിധ്യവും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ പ്രിയപ്പെട്ടവനുമായിരുന്നു. നമ്മുടെ ഗോൾഡൻ ജൂബിലി സമ്മേളനത്തിനാണ് അവസാനമായി കണ്ടത്. കൊണ്ടോട്ടിക്കടുത്താണ് വീട്. ഭാര്യ ഒരു ഹോമിയോ ഡോക്ടർ ആണ്. രണ്ടു കുട്ടികളും ഉണ്ട്.
 
നല്ലൊരു കലാകാരനായിരുന്നു രാജേഷ്. ഗായകൻ, ചിത്രകാരൻ, നടൻ, എഴുത്തുകാരൻ ....
സംഘടനാപ്രവർത്തനത്തിലും എൻ.എസ്.എസ് ലും സജീവമായിരുന്നു.
 
ഡിഗ്രി പഠനത്തിന് ശേഷം വിഷ്വൽ എഡിറ്റിംഗ് മേഖലയിലേക്ക് തിരിഞ്ഞു. കൈരളി ടിവിയിൽ എഡിറ്ററും പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്നു. റിട്ടയേർഡ് അധ്യാപകനായ പിതാവിൻ്റെ അപകടമരണത്തിന് ശേഷം ജോലി രാജി വച്ച് സ്വതന്ത്രമായി ജോലി ചെയ്ത് വരികയായിരുന്നു. നാട്ടിലെ സാംസ്കാരിക പ്രവർത്തനങ്ങളിലും എന്നും മുന്നിലുണ്ടായിരുന്നു.