News

Platinage 17 – Logo Released

റൗസത്തുൽ ഉലൂം അസോസിയേഷന്റെയും, അറബിക് കോളേജിന്റെയും പ്ലാറ്റിനം ജൂബിലി ആലോഷ പരിപാടികളുടെ ഭാഗമായി ഡിസ.1 മുതൽ 4 വരെ ഫാറൂഖ് കോളേജ് കാമ്പസിൽ നടക്കുന്ന മെഗാ ഹെറിറ്റേജ്  എക്സിബിഷന്റെ ലോഗോ, അസോസിയേഷൻ പ്രസിഡണ്ട് കെ.വി കുഞ്ഞഹമ്മദ് കോയ സാഹിബിന് നൽകി കോഴിക്കോട് സാമൂതിരി കെ.സി.ഉണ്ണിയനുജൻ രാജ  പ്രകാശനം ചെയ്തു. കോളേജ് മാനേജിങ്ങ് കമ്മിറ്റി പ്രസിഡണ്ട് പി.കെ.അഹമ്മദ് സാഹിബ് സാമൂതിരിക്ക് മെമന്റോ സമ്മാനിച്ചു. ചടങ്ങിൽ അഡ്വ.വി വീരാൻ, എൻ.കെ.മുഹമ്മദലി, ഡോ.മുസ്തഫ ഫാറൂഖി, പ്രൊ.ഇ.പി.ഇമ്പിച്ചിക്കോയ, വി ഇസ്മായിൽ, എസ്.മുഹമ്മദ് യൂനുസ്, പൊഫ.എ.കുട്ട്യാലിക്കുട്ടി, ഡോ.വി എം.അബ്ദുൽ മുജീബ്, എം.അയ്യൂബ്, എ.ടി.യൂസഫലി തുടങ്ങിയവർ സംബന്ധിച്ചു.