News

Platinage 2K17 – December 1 – 4 – A Rare Collection of Documents Related to Moulavi Abussabah, …..

പ്രദർശന സ്റ്റാളിലെ ചില കാഴ്ചകൾ

ഫാറൂഖാബാദിന്റെ ശില്പി, ശൈഖ് അബു സബാഹ് മൗലവിയുടെ ഇതേ വരെ വെളിപ്പെടുത്താത്ത രേഖകളുടെ അപൂർവ്വ പ്രദർശനം,            മാപ്പിള മുസ്ലിം ചരിത്രത്തിൽ ഇന്നേവരെ അറിയപ്പെടാത്ത, ഈ രംഗത്ത് ഒരു വഴിത്തിരിവായേക്കുന്ന   അപുർവ്വ കൃതി,        മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, ചെഗ്വേര   എന്നിവരെ കുറിച്ച് അറബിയിൽ പുറത്തിറങ്ങിയ അപൂർവ്വ ജീവചരിത്രം,     520 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ അറബി ഭാഷയിൽ രചിക്കപ്പെട്ട സമ്പൂർണ ഖുർആൻ വ്യാഖ്യാനം, ഇന്ത്യയുടെ ചരിത്രത്തിൽ എവിടെയും വെളിപ്പെടാത്ത, ബ്രിട്ടീഷ് പട്ടാളക്കാരൻ ഒരു നൂറ്റാണ്ട് മുമ്പ്   പകർത്തിയ മലബാറിന്റെ അപൂർവ്വ ഫോട്ടോകൾ,     പ്രമുഖ സംസ്കൃതപണ്ഡിതൻ വൈശ്ണവത്ത് രാമൻ നമ്പൂതിരിയുടെ പ്രസിദ്ധീകരിക്കപ്പെടാത്ത അപുർവ്വ രചനയായ ഗീതാ വ്യാഖ്യാനത്തിന്റെ സമ്പൂർണ്ണ കൈയെഴുത്ത് പ്രതി,    ഹിന്ദു സനാതന ധർമ്മത്തിന്റെ മലയാളത്തിലെ ഏറ്റവും പഴക്കം ചെന്ന അത്യപൂർവ്വ രചനകൾ,  നൂറ്റാണ്ടുകൾക്ക് മുമ്പ് ബീജാപ്പുർ സുൽത്താൻ കുണ്ടോട്ടി   തങ്ങൾക്ക് സമ്മാനിച്ച  ക്വുർആന്റെ കൈയെഴുത്ത് പ്രതി, കുർആൻ അച്ചടിക്ക് ഉപയോഗപ്പെടുത്തിയആദ്യകാലത്തെ അച്ചടിക്കല്ലുകൾ, കേരളീയ പ്രവാസത്തിന്റെ ആദ്യകാല ചരിത്രത്തിലെ തീക്ഷ്ണത വിവരിക്കുന്ന അനുഭവങ്ങൾ, ലോകത്തെമ്പാടുമുള്ള 5000ത്തിലധികം വരുന്ന പത്രങ്ങൾ,  ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിലെ അപൂർവ്വങ്ങളായ ചില രേഖകൾ, കേരളത്തിൽ ആദ്യ കാലത്ത് രചിക്കപ്പെട്ട 5 ഭാഷകളിലുള്ള ഡിക്ഷണറി.... തുടങ്ങിയ അനേകം അനേകം കൗതുകങ്ങളുടെയും വിസ്മയങ്ങളുടെയും അത്യപൂർവ കലവറയുമായി ഒരു മെഗാ എക്സിബിഷൻ- പ്ലാറ്റിനേജ് - 17   , RUA അസോസിയേഷന്റെയും  RUA കോളേജിന്റെയും 75മത് വാർഷികോപഹാരമായി ഫാറൂഖ് കോളേജ് കാമ്പസിൽ ഡിസ: 1, 2, 3, 4 തിയതികളിലായി നടത്തപ്പെടുന്നു.കുടുംബസമേതം നിങ്ങളെയേവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.