News

Principal Inaugurates Programme Organized by Farook College Area Sayed Mohammed Ali Shihab Thangal Relief Cell and Global KMCC toDistribution of Relief to Flood Affected People and Congratulation to People who Engaged in Relief Works

പ്രളയ ദുരിതാശ്വാസ സഹായ വിതരണവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ ആദരിക്കലും


ഫാറൂഖ് കോളേജ് ഏരിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലും ഗ്ലോബൽ KMCC യും സംയുക്തമായി പ്രളയ ദുരിതാശ്വാസ സഹായ വിതരണവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ ആദരിക്കലും സംഘടിപ്പിച്ചു. പരിപാടി ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.എം നസീർ ഉദ്ഘാടനം ചെയ്തു.കെ.കെ.ആലിക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മേഖലയിൽ നഷ്ടപ്പെട്ട തൊഴിലുപകരണം, നോട്ടുപുസ്തകം, ഓരോ വീട്ടിലും നഷ്ടപ്പെട്ട വിവിധ സാധനങ്ങൾ എന്നിവയുടെ വിതരണം യോഗത്തിൽ നടന്നു.കൂടാതെ പ്രദേശത്തെ പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാൽപത്തിയഞ്ചോളം യുവാക്കളെ ആദരിക്കുകയും ചെയ്തു.കെ.കെ മുഹമ്മദ് കോയ, മൂസ ഫൗലദ്, പാച്ചീരി സൈതലവി, വി.എം. റസാഖ്, എം.കെ.അബ്ദുറഹ്മാൻ, എം.ഷുക്കൂർ, പ്രൊ.പി.പി യൂസഫലി, ബഷീർ കിഴില്ലത്ത്, വാർഡ്/ ഡിവിഷൻ മെമ്പർമാരായ കെ.പി .എ.അസീസ്, പി.സഫ, കെ.സി .സുലോജന, കള്ളിയിൽ റഫീഖ്, കെ.എം ബഷീർ എന്നിവരും ഗോപി പരുത്തിപ്പാറ, പി.മഹ്സൂം, ഷാഹുൽ പുല്ലുംകുന്ന്, ഷമീർ പുല്ലുംകുന്ന്, ഹനീഫ പാണ്ടികശാല, ഉസ്മാൻ പാഞ്ചാള, സിദ്ധീഖ് വൈദ്യരങ്ങാടി, യു.കെ അഷ്റഫ്, പി ഷരീഫ് എന്നിവർ പ്രസംഗിച്ചു.