News

Principal Inaugurates Two Day Workshop on Mobile Journalism Organized by Department of Multimedia

ഫാറൂഖ് കോളേജ് മൊബൈല്‍ ജേര്‍ണലിസത്തില്‍ ശില്‍പ്പശാല നടത്തി
 
ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിഭാഗം യൂ.ജീ.സി. സഹകരണത്തോടെ മൊബൈല്‍ ജേര്‍ണലസിത്തില്‍ രണ്ടു ദിവസം നീണ്ടു നിന്ന ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പ്പശാല ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എം. നസീര്‍ ഉദ്ഘാടനം ചെയ്തു. ഏഷ്യാവില്‍ മലയാളം എഡിറ്ററും മോജോ ട്രെയിനറുമായ വരുണ്‍ രമേഷ് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി. മൊബൈല്‍ ജേര്‍ണലിസത്തിന്റെ സാധ്യതകള്‍, സാങ്കേതികവശങ്ങള്‍ എന്നിവയെകുറിച്ച് വിദ്യാര്‍ത്ഥകള്‍ക്ക് ശില്‍പ്പശാലയില്‍ പ്രായോഗിക പരിശീലനം ലഭിച്ചു. പരിപാടിയില്‍ മള്‍ട്ടിമീഡിയ അധ്യാപകന്‍ മുസമ്മില്‍ ടി.പി. സ്വാഗതം പറഞ്ഞു. അധ്യാപകനായ അരുണ്‍ വി. കൃഷ്ണ അധ്യക്ഷനായിരുന്നു. വിമല്‍. പി.എസ്., മുഹമ്മദ് മുസ്തഫ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഫായിസ് സലീം നന്ദി പറഞ്ഞു. 
 
സമാപന സെഷന്റെ ഉദ്ഘാടനം ഫാറൂഖ് കോളേജ് അസൂത്രണ ബോര്‍ഡ് അധ്യക്ഷനും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ പ്രൊഫ. സി.ഉമ്മര്‍ നിര്‍വ്വഹിച്ചു. ശില്‍പ്പശാലയില്‍ പങ്കെടുത്തവർ അനുഭവങ്ങൾ പങ്കുവെച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു. കേരളത്തിലെ വിവിധ കലാലയങ്ങളില്‍നിന്നും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 28 പേരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്.
 
 
 
Attachments area