News

Prof C. Raveendranath, Minister of Education, Kerala Inaugurates NSS Eight Days’ Camp – Kadalolam – at SMM, HSS, Thanoor on 22 Dec 2017

NSS-Kadalolam-Eight days Camp-Thanoor-22-29-Dec 2017(3)ഫാറൂഖ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ, താനൂർ നഗരസഭയുടെ സഹകരണത്തോടെ രായിരിമംഗലം എസ്. എം. എം. ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിക്കുന്ന അഷ്ടദിനസഹവാസ സവിശേഷക്യാമ്പിന് തുടക്കമായി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രമദാനപ്രവർത്തികളുടെ ഉദ്ഘാടനം  എൻ. എസ്. എസ്. ടെക്നിക്കൽസെൽ സംസ്ഥാന കോഡിനേറ്റർ ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദും ഗൃഹസമ്പർക്ക പരിപാടി നഗരസഭാചെയർപേഴ്സൺ സി.കെ. സുബൈദയും ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി കെ.കുട്ടി അഹമ്മദ് കുട്ടി ക്യാമ്പിൽ പതാക ഉയർത്തി. താനൂർ എം.എൽ.എ  വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

എടക്കടപ്പുറം-മുക്കാത്തോട് നീന്തൽകുള നവീകരണം, പൊതുകിണറിന് ആൾമറ കെട്ടൽ, താനൂർ ഗവ. ആശുപത്രി , നഗരസഭാകാര്യാലയം, ഹാർബർ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ ശുചീകരണം, പൊതുവിദ്യാലയത്തിൽ മഴക്കുഴി നിർമാണം, വിദ്യാലയചുമരുകളുടെ സൗന്ദര്യവൽക്കരണം, ഉദ്യാന നിർമാണം തുടങ്ങിയ ശ്രമദാന പ്രവർത്തികളാണ് ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഏറ്റെടുത്തു നിർവഹിക്കുന്നത്. ഗ്രാമവാസികൾക്കായി കോഴിക്കോട് അൽ-സലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന- തിമിര നിർണായ ക്യാമ്പ്, രാഷ്ട്രീയ സൗഹാർദ്ദ ബോധവൽക്കരണ ബഹുജനറാലി, ലഹരിക്കെതിരെ തെരുവുനാടകം, നാട്ടുകവലകളിൽ വിവിധ വിഷയങ്ങളിലായി ഓപ്പൺ ഫോറങ്ങൾ, പൊതുജനങ്ങൾക്കായി സർഗസാഗരം കലാനിശ, ഗ്രാമികനാടൻ കലാമത്സരങ്ങൾ, മത്സ്യത്തൊഴിലാളികളുമായി 'കടലറിവ്' സ്നേഹ സംവാദം, ജ്ഞാനതീരം വിദ്യാഭ്യാസ പദ്ധതി, താനൂരിന്റെ മണ്ണും മനസ്സും ഡോക്യൂമെന്ററി നിർമാണം തുടങ്ങിയ ജനസമ്പർക്ക സേവന പദ്ധതികളും വിവിധ സെഷനുകളിലായി നടക്കും. ക്യാമ്പ് അംഗങ്ങളും ഗ്രാമീണരും സംയുക്തമായി നടത്തുന്ന തവനൂർ പ്രതീക്ഷാഭവൻ സന്ദർശനത്തിന്റെ ഭാഗമായി ഒരുക്കുന്ന സൗഹൃദ സായാഹ്നവും കൈത്താങ്ങ് സഹായ പദ്ധതിയും സാമൂഹ്യക്ഷേമ കാര്യ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ  ഉദ്ഘാടനം ചെയ്യും. ക്യാമ്പ് ഡിസംബർ 29 ന് വെള്ളിയാഴ്ച സമാപിക്കും.ഫാറൂഖ് കോളേജ് പ്രിൻസിപ്പൾ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ, ക്യാമ്പ് ഡയറക്ടർ ഖമറുദ്ദീൻ പരപ്പിൽ, പ്രോ ഗ്രാം ഓഫീസർ ഡോ. അബ്ദുൽ ജലീൽ, താനൂർ നഗരസഭ വൈസ് ചെയർമാൻ സി. മുഹമ്മദ് അഷ്റഫ്, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.സലാം, എസ് എം എം സ്കൂൾ പ്രധാനാധ്യാപകരായ മജീഷ് കുമാർ, സതീശൻ മാസ്റ്റർ, കൗൺസിലർമാരായ ഫാതിമ സുഹ്റ, കെ പി ഹനീഫ, കെ.പി അഷ്റഫ്, സുഹൈബ് എന്നിവർ സംസാരിച്ചു. കെ മുഹമ്മദ് ഫാസിൽ , സി.എം റിഷാന, എം ജുനൈന, ഒപി മുഹമ്മദ് ബാസിൽ, അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.