News

Professor M Gopinath (Former Head, Department of Mathematics) Expires

Professor M Gopinath (Former Head, Department of Mathematics) Expires 25 July 2019പ്രൊഫസർ എം. ഗോപിനാഥ് (89) ഇന്ന് രാവിലെ ബാംഗളൂരിൽവെച്ച് നിര്യാതനായി. അദ്ദേഹം 1952 മുതൽ കോഴിക്കോട് ഫാറൂഖ് കോളേജിൽ അദ്ധ്യാപകനായിരുന്നു. ഗണിതശാസ്ത്രവിഭാഗം മേധാവിയായാണ് പിരിഞ്ഞത്. വലിയൊരു ശിഷ്യസമ്പത്തിനുടമയായ അദ്ദേഹം കേരള, കാലിക്കറ്റ് സർവ്വകലാശാലകളിലെ ബിരുദ(UG), ബിരുദാനന്തര(PG) പഠന വിഭാഗങ്ങളുടെ(ബോർഡ്‌ ഓഫ്‌  സ്റ്റഡീസ്) ചെയർമാൻ ആയിരുന്നിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആരംഭകാലത്തെ മുൻനിര സംഘാടകനായിരുന്നു. കോളേജിലെ എൻ.സി.സി. യുടെ ഓഫീസർ, സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി, ടെന്നീസ് ക്ലബ്‌ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും വഹിച്ചു. ചെറുവണ്ണൂർ സിറ്റിസൺസ് ക്ലബ്ബ് സ്ഥാപകാംഗമാണ്.

ഭാര്യ : പരേതയായ സി. കെ. കൊച്ചമ്മിണി.
മക്കൾ : പരേതനായ സതീഷ് കുമാർ, ജിതേന്ദ്രൻ(സോഫ്റ്റ്‌വെയർ എൻജിനിയർ, ബാംഗ്ലൂർ).
മരുമക്കൾ : നന്ദിത, ലക്ഷ്മി.

സംസ്ക്കാരം :  നാളെ (ജൂലൈ 26, വെള്ളി) രാവിലെ 10.30ന് ഫാറൂഖ് കോളേജിന് സമീപമുള്ള സ്വഭവനമായ 'ശ്രീലക്ഷ്മി'യിൽ വെച്ച്.