News

Readers Forum Organises Fa – Views വായനോത്സവം 2019- 20 on 4th December 2019

ഫാറൂഖ് കോളേജ് റീഡേർസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന fa-views  വായനോത്സവം  2019- 20 ന്  നാളെ 4/12/19 ന് തുടക്കം കുറിക്കുകയാണ്.വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച വായനാശീലരെ കണ്ടെത്തുന്നതിനും വേണ്ടി ഫാറൂഖ് കോളേജിലെ പതിനഞ്ചോളം പഠന വകുപ്പുകളിലെ അംഗങ്ങൾ തമ്മിൽ  വായനോത്സവത്തിന്റെ  ആദ്യ ഘട്ടത്തിൽ മാറ്റുരക്കുന്നു. 
 
നോവൽ, ചെറുകഥ, തിരക്കഥ, തുടങ്ങി പന്ത്രണ്ടോളം തലങ്ങളിൽ നിന്നുള്ള കൃതികൾ ചർച്ച ചെയ്യപ്പെട്ടുന്ന *fa-views* കാമ്പസിന്റെ വായനാ വസന്തമാകുമെന്നതിൽ സംശയമില്ല....
 
ഫാറൂഖിന്റെ സായാഹ്നങ്ങളെ വായനാവസന്തത്തിലേക്ക്  ഉയർത്തിക്കൊണ്ട് നാളെ 4/12/19 എകണോമിക്സ്  ഡിപ്പാർട്ട്മെന്റ് തിരക്കഥയും(തിരക്കഥ-രഞ്ജിത്) സൈകോളജി ഡിപ്പാർട്ട്മെന്റ് സഞ്ചാരസാഹിത്യവും (London diary)അവതരിപ്പിക്കുന്നു.