News

Readers Forum Organize കായിക സാഹിത്യ പ്രശ്നോത്തരി മത്സരം


സുഹൃത്തേ,
ലോകകപ്പ് പന്ത്കളി മേളയുടെയും വായനാ വാരാഘോഷത്തിന്റെയും പശ്ചാത്തലത്തില്‍ കോഴിക്കോട് ഫാറൂഖ്‌ കോളേജ്*(ഓട്ടോണമസ്സ്) റീഡേഴ്സ് ഫോറം സംഘടിപ്പിക്കുന്ന കായിക സാഹിത്യ പ്രശ്നോത്തരി മത്സരം.

ശ്രദ്ധിക്കുക :
* ചോദ്യങ്ങള്‍ കായിക സാഹിത്യ കൃതികള്‍ ആശ്രയിച്ചാണ് തയാറാക്കിയത്

* പ്രായഭേദ പരിഗണന ഇല്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്.

*ഉത്തരങ്ങള്‍ തപാല്‍, ഇ-മെയിൽ, വാട്ട്സ് ആപ് വഴി അയച്ചു കിട്ടേണ്ട അവസാന തിയതി 2018 ജൂൺ 25, 4pm

* കൂടുതല്‍ പേർ ശരിയുത്തരം അയച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുന്നതാണ്.

* ഉത്തരങ്ങള്‍

ഡയറക്ടർ,
റീഡേഴ്സ് ഫോറം,
ഫാറൂഖ് കോളേജ് (ഓട്ടോണമസ്),
കോഴിക്കോട് 673632
എന്ന വിലാസത്തിലേക്കോ kamar@farookcollege.ac.in എന്ന ഇ - മെയിൽ വിലാസത്തിലോ അയക്കാം.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക.
96565 42348
🏻🏻🏻🏻🏻🏻🏻🏻

ചോദ്യങ്ങള്‍

1. എന്‍ എസ് മാധവന്റെ പ്രശസ്തമായ ഒരു കൃതി യുടെ ശീര്‍ഷകം ഒരു ദേശീയ ടീമിന്റെ ഗോൾ കീപ്പറുടെ പേര്‌ ആണ്‌. പേര്‌ എന്ത്? രാജ്യം ഏത്?

2. 'സുഡാനി ഫ്രം നൈജീരിയ' എന്ന മലയാള ഹിറ്റ്‌ സിനിമയുടെ തിരക്കഥ രചിച്ചത് ആര്?

3. റഷ്യ എന്ന മലയാള നോവല്‍ രചിച്ചത് ആര്?

4. മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ നിലവിലെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആര്?

5. 'കാണാതായ ഫുട്ബോൾ കളിക്കാരന്‍' (The Missing Three Quarter) എന്ന വിശ്വ പ്രസിദ്ധ കുറ്റാന്വേഷണ കഥ എഴുതിയത് ആര്?

6. ഫൂട്ട്ബോള്‍ മത്സരം പ്രമേയമാക്കിയ 'നരകത്തിലെ രണ്ടു അര്‍ധ വേളകള്‍' (Two Half Times in Hell) എന്ന ക്ലാസിക് സിനിമ തയ്യാറാക്കിയത് ആര്?

7. സിനദൈന്‍ സിദാന് - മറ്റരസി സംഭവം മുന്‍ നിര്‍ത്തി കെ സച്ചിദാനന്ദന്‍ എഴുതിയ മലയാള കവിത ഏത്?

8. സോവിയറ്റ് ഡയറി (1957) എന്ന സഞ്ചാര സാഹിത്യ കൃതി രചിച്ചത് ആര്?

9.  പ്രശസ്ത സ്പോര്‍ട്സ് കോളമിസ്റ്റ് ശ്രീ കമാല്‍ വരദൂര്‍ ചന്ദ്രിക  ദിനപത്രത്തിലെ കായിക പേജിൽ കഴിഞ്ഞ 20 വര്‍ഷക്കാലമായി കൈകാര്യം ചെയ്ത് കൊണ്ടിരിക്കുന്ന കോളത്തിന്റെ ശീര്‍ഷകം എന്ത്?

10. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വിമര്‍ശം എന്ന നിലയില്‍ ഫുട്ബോൾ പ്രമേയമാക്കി ശരത് രേവതിയുടെ സംവിധാനത്തില്‍ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന നാടകം ഏത്?