News

Readers’ Forum Organize ഹൈക്കു കവിതാ രചന & മൈക്രോ കഥാ രചന for Students and General Public

"READ TODAY... LEAD TOMORROW..."

റീഡേഴ്സ് ഫോറം, ഫാറൂഖ് കോളേജ് കോഴിക്കോട്  വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി  ഹൈക്കു കവിതാ രചന, മൈക്രോ കഥാ രചന എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ട്രോൾ എന്ന പ്രമേയത്തില്‍ മൂന്ന്‌ വരിയില്‍ കവിയാത്ത കവിതകളും  പ്രളയാനന്തരം എന്ന പ്രമേയത്തില്‍ ഒരു പുറത്തില്‍ കവിയാത്ത കഥകളും 2018 ഒക്ടോബർ 05 ന് മുന്‍പായി കമറുദ്ദീന്‍ പരപ്പില്‍,  ഡയറക്ടർ, റീഡേഴ്സ് ഫോറം, മൗലാന അബു സബാഹ് മൗലവി ലൈബ്രറി, ഫാറൂഖ് കോളേജ്, കോഴിക്കോട്, 673632 എന്ന വിലാസത്തില്‍ ലഭിക്കണം.

ഒരാള്‍ക്ക് എത്ര രചനകള്‍ വേണമെങ്കിലും അയക്കാവുന്നതാണ്.  മൗലിക സൃഷ്ടി ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തി കൃത്യമായ വിലാസം എഴുതി വേണം രചനകള്‍ സമര്‍പ്പിക്കാന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
kamar@farookcollege.ac.in
9656542348