News

Readers Forum Organizes Reading Competition – വായനാമൃതം – for Teachers and Students

വായനാമൃതം വായനാ മത്സരം 2019
 
ഫാറൂഖ് കോളേജ് അബു സ്വബാഹ് ലൈബ്രറി - റീഡേഴ്സ് ഫോറം വായനാ ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന വായനാമൃതം വായനാ മത്സരത്തിലേക്ക് താഴെ നിർദ്ദേശിക്കപ്പെട്ട എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതി വീതം തിരഞ്ഞെടുത്ത് വായിച്ച് പത്ത് പുറത്തിൽ കവിയാതെ കുറിപ്പ് തയ്യാറാക്കി ജൂലായ് 03 നു ലൈബ്രറിയിൽ സമർപ്പിക്കണം. 
 
 കുറിപ്പിന് താഴെ പേര്, പഠന വകുപ്പ് എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും കുറിപ്പ് മൗലിക രചനയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം.
 
മത്സര വിജയികൾക്ക് ജൂലായ് 8 ന് സംഘടിപ്പിക്കപ്പെടുന്ന ബഷീർ സ്മൃതിദിനാചരണ ചടങ്ങിൽ സമ്മാനം നൽകപ്പെടുന്നതായിരിക്കും.
 
നിർദ്ദേശിക്കപ്പെട്ട എഴുത്തുകാരും രചനാവിഭാഗവും വായിക്കേണ്ട പുസ്തകങ്ങളുടെ എണ്ണവും താഴെ ചേർക്കുന്നു. 
1)  എ. പി.ജെ അബ്ദുൽ കലാമിന്റെ ആത്മകഥകൾ (ഏതെങ്കിലും ഒരു പുസ്തകം പൂർണ്ണമായും)
2) എം. എൻ. വിജയന്റെ ലേഖന സമാഹാരങ്ങൾ  (ഏതെങ്കിലും ഒരു പുസ്തകം പൂർണ്ണമായും)
3) കെ. സച്ചിദാനന്ദന്റെ കവിതാ സമാഹാരങ്ങൾ (ഏതെങ്കിലും ഒരു പുസ്തകം പൂർണ്ണമായും)
4)  എം.ടി. വാസുദേവൻ നായരുടെ തിരക്കഥകൾ (ഏതെങ്കിലും ഒരു പുസ്തകം പൂർണ്ണമായും)
5) ഫാറൂഖ് കോളേജ്: ഓർമ്മ, അനുഭവം - എഡി. ഡോ. അസിസ് തരുവണ,  പ്രസാധനം: ഫാറൂഖ് കോളേജ് പബ്ലിക്കേഷൻ ഡിവിഷൻ 
 
ഓരോ വിഭാഗത്തിൽ നിന്ന് ഒന്നു വീതം എന്ന കണക്കിൽ മൊത്തം അഞ്ച് പുസ്തകങ്ങളാണ് മത്സരാർത്ഥികൾ വായിക്കേണ്ടത്.
 
അഭിവാദ്യങ്ങളോടെ,
ഡയറക്ടർ
റീഡേഴ്സ് ഫോറം
ഫാറൂഖ് കോളേജ്