News

Dr Azad Moopen Released Book Authored by Sri Kiratadas (1970 – 73 batch) on 23 Dec 2019

Release of the Book Authored by Sri Kiratadas(1970 - 73 batch) is on 23 Dec 2019എഴുപതുകളുടെ ആദ്യത്തിൽ ഫറൂഖ് കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങൾക്കിടയിലെ ഏറ്റവും മികച്ച കഥാകൃത്തായിരുന്നു കിരാത ദാസ്. കുങ്കുമ ത്തിലും ചന്ദ്രികയിലും കോളേജ് മാഗസിനിലുമൊക്കെ അച്ചടിച്ചു വന്ന കഥകൾ വായിച്ച് പലരും ഭാവിയുടെ വാഗ്ദാനമെന്നൊക്കെ പ്രശംസിച്ചിരുന്നു. എം.കൃഷ്ണൻ നായരടക്കം.
 
എം.എ. കഴിഞ്ഞ് ആകാശവാണിയിലും പിന്നീട് മെഡിക്കൽ റെ പ്ര സെന്ററ്റീവായുമൊക്കെ കഴിഞ്ഞ ശേഷം കിരാത ദാസ് ഇപ്പോൾ എറണാകുളത്ത് ഇംഗ്ലീഷ് പഠിപ്പിക്കുന്നു. ദീർഘകാലത്തെ വിട്ടുനില്ക്കലിന്നു ശേഷം അറുപത്തഞ്ചാം വയസ്സിൽ ഒരു നോവലെഴുതി. സ്മൃതിയോ രങ്ങൾ . ഡി.സി.ബുക്സ് ആണ് പ്രസാധകർ. നോവലിന്റെ പ്രകാശനം ഡിസംബർ 23-നു തിങ്കളാഴ്ച കോഴിക്കോട്ട് ഹോട്ടൽ മെറീനാ റസിഡൻസിയിൽ നടക്കുന്നു. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക്.
 
എസ്.എഫ്.ഐയുടെ മാഗസിൻ എഡിറ്റർ ആയിരുന്നു കിരാത ദാസ്. അന്ന് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ടായിരുന്നു ഇപ്പോഴത്തെ പത്മശ്രീ ഡോ.ആസാദ് മൂപ്പൻ. പുസ്തകം പ്രകാശനം ചെയ്യുന്നത് ആസാദ് . ഗുരുവായൂരപ്പൻ കോളേജിലാണ് പഠിച്ചിരുന്നതെങ്കിലും ഞങ്ങളുടെ സാഹിത്യ സദസ്സുകളിൽ സജീവമായിരുന്ന എം.എൻ .കാരശ്ശേരി ഏറ്റുവാങ്ങുന്നു. യു.എ.ഖാദർ ആണ് ഉദ്ഘാടകൻ.
 
കോളേജിൽ എസ്.എഫ്.ഐ നേതാവായിരുന്ന കെ.ഒ. ഷാഹുൽ ഹമീദ്, അന്നത്തെ കെ.എസ്.യു ജില്ലാ സിക്രട്ടറി അഡ്വക്കറ്റ് ഒ.എം.എം. ഇബ്രാഹിം, പിന്നീട് മന്ത്രിയും ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി, ഇപ്പോഴത്തെ സി.പി.ഐ കോഴിക്കോട് ജില്ലാ സിക്രട്ടറി ടി.വി. ബാലൻ, വയനാട് ജില്ലാ ബാങ്ക് ഡി.ജി. എമ്മും എ.ഐ.ബി.ഇ.എ സംസ്ഥാന ഭാരവാഹിയുമായിരുന്ന രാമകൃഷ്ണൻ, എഴുത്തുകാരായ പി.കെ.പാറക്കടവ്,
എ.പി. നളിനൻ തുടങ്ങിയ പഴയ കൂട്ടുകാരെല്ലാം ഈ ചടങ്ങിൽ ഒത്തുചേരുന്നു.
 
ഈ സന്തോഷം പങ്കു വെക്കാൻ വേണ്ടി മാത്രം ഈ കുറിപ്പ്
വയസ്സുകാലത്ത് ഇതൊക്കെയാണല്ലോ ഓരോ സന്തോഷം.
 
എന്തിനു മർത്യായുസ്സിൽ
സാരമായതു ചില
മുന്തിയ സന്ദർഭങ്ങൾ
അല്പ മാത്രകൾ മാത്രം