News

Shri TP Ramakrishnan (Minister for Labour and Excise, Govt of Kerala) Inaugurates Dialysis Centre on 11 Jan 2020

  
TP Ramakrishnan (Minister, Labour and Excise, Kerala) Commissions the Proposed Dialysis Centre on 11 Jan 2020.jpgTP Ramakrishnan (Minister, Labour and Excise, Kerala) Commissions the Proposed Dialysis Centre on 11 Jan 2020(2)
  

ഫാറൂഖ് കോളേജിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ജൂബിലി ഹെൽത്ത് സെന്ററിൽ ആരംഭിച്ച ഡയാലിസിസ് സെന്റർ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.  രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജുകളെ പാലിയേറ്റീവ് രംഗത്ത് മികവിന്റെ കേന്ദ്രമാക്കുമെന്ന് അദ്ധേഹം പറഞ്ഞു. പാലിയേറ്റീവ് നയം അംഗീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ധേഹം പറഞ്ഞു. ആർ. ഒ. പ്ലാന്റ് സ്വിച്ച് ഓൺ കർമ്മം മാനേജിങ്ങ് കമ്മറ്റി സെക്രട്ടറി കെ.വി. കുഞ്ഞഹമ്മദ് കോയ നിർവ്വഹിച്ചു. മെഷീൻ സ്വിച്ച് ഓൺ കർമ്മം പി.കെ. അഹമ്മദ് സാഹിബ് നിർവഹിച്ചു. അഡ്വ. എം.മുഹമ്മദ്  കോൺട്രാക്ടർക്കുള്ള ഉപഹാരം നൽകി. പി. എ ലത്തീഫ് മാസ്റ്റർ സ്മാരക ആംബുലൻസ് താക്കോൽ സി.പി. കുഞ്ഞിമുഹമ്മദിന് നൽകി ഫാറൂഖ് ട്രൈനിങ്ങ് കോളേജ് പ്രിൻസിപ്പാൾ ഡോ. സി.എ. ജവഹർ നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് മാനേജിങ് കമ്മറ്റി പ്രസിഡണ്ട് പി.കെ. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജൂബിലി ഹൽത്ത് സെന്റർ ഡയറക്ടർ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് മാനേജർ സി.പി.കുഞ്ഞിമുഹമ്മദ്,വാർഡ് കൗൺസിലർ ശ്രീമതി സുലോചന, പ്രിൻസിപ്പാൾ ഡോ. കെ.എം. നസീർ, ആർ.യു.എ സെക്രട്ടറി പ്രൊഫ. എ. കുട്ട്യാലിക്കുട്ടി, പി.ടി.എ. വൈസ് പ്രസിഡണ്ട് കമാൽ വരദൂർ, തണൽ വടകര ചെയർമാൻ ഡോ. വി. ഇദ്രീസ്, ഇഖ്റ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. പി.സി. അൻവർ, കോളേജ് വിദ്യാർത്ഥി യൂനിയൻ ചെയർമാൻ അസീം ദിൽഷാദ്, ഫോസ സെക്രട്ടറി ഡോ. പി.പി. യൂസുഫലി സംസാരിച്ചു.