News

STUDENTS UNION 2019-20 Organize Farook Summit: Shwetha Sanjeev Bhatt and Akashi Bhatt Attend the Session

STUDENTS UNION 2019-20 Organize Farook Summit: Shwetha Sanjeev Bhatt and Akashi Bhatt Attend the Session ജനാധിപത്യ മൂല്യങ്ങളെ പോലും അവഹേളിക്കുന്ന ഫാസിസ്റ്റ് ഭരണകാലത്ത് സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ നീതി നിഷേധിക്കപ്പെട്ട സഞ്ജീവ് ഭട്ട് പുതു തലമുറക്കെന്നും പ്രചോദനമാണ്. ഭയം കൈമുതലാക്കി , പ്രതികരിക്കുന്നവരെപ്പോലും ഇല്ലാതാക്കി തുടർന്നുപോകുന്ന, മനുഷ്യർക്കിടയിൽ ഭിന്നതവളർത്തി ഇല്ലായ്മകളെയെല്ലാം മറച്ചുവയ്ക്കുന്ന ഭരണകൂടത്തിനെതിരെ ഒറ്റയാളായി തുടങ്ങിവെച്ച പോരാട്ടം ഏറ്റെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ടും മകൾ ആകാശി ഭട്ടും ഇന്ന് ഫാറൂഖ് കോളേജിലെ പ്രബുദ്ധരായ വിദ്യാർഥികളുമായി സംവദിച്ചു.ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കാൻ തങ്ങളാലാവുന്നത്ര ദൂരം സഞ്ചരിക്കുമെന്ന അവരുടെ വാക്കിലെ ദൃഢനിശ്ചയത്തിൽ നിന്നും FAROOK SUMMIT ന് തുടക്കമായി.
 
ക്യാമ്പസുകളിൽ അന്യമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ബോധം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്നും ഉടലെടുത്ത ഈ ആശയത്തിന് നല്ലൊരു നാന്ദി കുറിക്കാൻ സ്റ്റുഡന്റ്‌സ് യൂണിയനോടൊപ്പം അണിചേർന്ന എല്ലാ ഫാറൂഖിയൻസിനും നന്ദി അറിയിക്കട്ടെ.നീതിക്കുവേണ്ടി നിലക്കാതെ പോരാടുന്ന ഒരു കുടുംബത്തിന് ഐക്യദാർദ്ദ്യം പ്രഖ്യാപിച്ചുകൊണ്ട്  FAROOK SUMMIT ഇനിയും തുടർച്ചയായി ശബ്ദിക്കും.