News

Training of Arabic Poetry by Gifted Poet Mr Salim Rumaidhi (Kuwait) Started on Whatsapp

സാലിം റുമൈദി ഇനി കൈയെത്തും ദൂരത്ത്

Salim Rumaidhi - International Seminar - Arabic Dept - July 2017അറബ് സാഹിത്യ ലോകത്തെ മികച്ച യുവ കവി സാലിം റുമൈദിയുടെ കവിതാപരിശീലനം വർഷത്തു അൽ അത്തബാത്ത് അൽ ഹമ്സ്ന് വാട്ട്സ് ആപ്പിൽ തുടക്കമായതോടെ അദ്ദേഹത്തിന്റെ സേവനം ഇനി മലയാളികൾക്ക് കൂടി ലഭിക്കും.


അറബി ഭാഷയുടെ വിവിധ ശൈലികൾ അനായാസം കൈകാര്യം ചെയ്യുന്ന റുമൈദി ബദലുകളില്ലാത്ത യുവകവി എന്ന പേരിൽ വേറിട്ടു നിൽക്കുന്നു. ലളിതമായ ശൈലിയുടെയും സുന്ദരമായ സംസാരത്തിന്റെയും ഉടമയായ ഈ കുവൈത്ത് കവിയെ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.  യു. എ. ഇ ദാറുൽ ജാസ്മീൻ പ്രസിദ്ധീകരണവുമായി സഹകരിച്ച് ഫാറുഖ് കോളേജ് അറബി ഗവേഷണ വിഭാഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച അന്തർദേശീയ അറബിക് സെമിനാറിൽ പ്രബന്ധ അവതാരകനായിരുന്ന സാലിം റുമൈദി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന കാവ്യസായാഹ്നത്തിലെ മുഖ്യാഥിതിയായിരുന്നു.

കേരളത്തിലെ കവിതരംഗത്തെ യുവതലമുറക്ക് വേണ്ടി  ഇപ്രകാരം ഒരു കൂട്ടായ്മയുടെ പ്രസക്തി സെമിനാറിനിടയിൽ ബോധ്യപ്പെടുത്തിയപ്പോൾ അദ്ദേഹം താത്പര്യപൂർവ്വം എറ്റെടുക്കുകയായിരുന്നു. പ്രതിവാരം രണ്ട് ക്ലാസുകൾ ആണ് നടക്കുന്നത്. കാവ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങൾ മുതൽ സമകാലിക ചിന്തകളും അതിന്റെ അർത്ഥ തലങ്ങളും അധ്യാപന വിഷയങ്ങളാണ്. ചർച്ചകൾക്ക് പുറമെ കവിത രചനക്ക് ശേഷം പങ്ക് വെക്കുവാനും അവതരിപ്പിക്കുവാനുമുള്ള അവസരവും ഉണ്ട്. കൂടാതെ ന്യൂനതകളെ അനുഭാവപൂർവ്വം തിരുത്തുന്ന റുമൈദി മികച്ച പ്രോത്സാഹനമാണ് അംഗങ്ങൾക്ക് നൽകുന്നത്.


കവിതയെ നെഞ്ചോട് ചേർത്ത് വെച്ച കേരളീയ യുവതലമുറയെന്ന് സാക്ഷ്യപ്പെടുത്തുന്ന റുമൈദി മലയാളികൾക്ക് ആശംസകൾ നേരാൻ മറക്കുന്നുമില്ല. എന്നാൽ കാവ്യരചനാ രംഗത്തെ മികച്ച അന്തർദേശീയ പരിശീലകനെ തന്നെ കൈയെത്തും ദൂരത്ത് ലഭിച്ച സന്തോഷത്തിലാണ് മലയാളക്കരയിലെ അറബിഭാഷ പ്രേമികൾ