News

Translated Works Done by Dr Muhammed Abid U P (Assistant Professor, Department of Arabic) Released in the Sharjah International Book Fair 2020


Translated Works Done by Dr Muhammed Abid U P (Assistant Professor, Department of Arabic) Released in the Sharjah International Book Fair 2020ഫാറൂഖ് കോളേജ് അറബി ഗവേഷണവിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. യു.പി. മുഹമ്മദ് ആബിദ് ലോക്ഡൗൺ കാലത്ത് നിർവഹിച്ചതും പ്രമുഖ പ്രസാധകരായ കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചതുമായ രണ്ട് സാഹിത്യ വിവർത്തനങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. സമകാലിക അറബി സാഹിത്യത്തിലെ ശ്രദ്ധേയനായ ചെറുകഥാകൃത്ത് ജമാൽ ഫായിസിന്റെ തെരഞ്ഞെടുത്ത കഥകളുടെ വിവർത്തനം 'പെരുന്നാൾ ദിനം' പ്രമുഖ എഴുത്തുകാരനും ദുബൈ വാർത്തയുടെ എഡിറ്ററുമായ നിസാർ സയ്യിദ് ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. വിശ്രുത സാഹിത്യകാരി സമീറ ഉബൈദിന്റെ 'മണലിൽ നിന്ന് രക്ഷപ്പെട്ട കൊത്തുപണി' നിസാർ സയ്യിദ് ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ട് വൈ. എ. റഹീമിന് നൽകി പ്രകാശനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്  ഇ.പി ജോൺസൻ, ലിപി അക്ബർ എന്നിവർ സന്നിഹിതരായിരുന്നു.