News

Union 2017 – 18: Adv KNA Kader MLA Inaugurates Union Activities and Neeraj Madhav, Cine Star Inaugurates Fine arts Celebrations on 13 Nov 217

ഏറെ കാത്തിരുന്ന ഫാറൂഖിന്റെ വിദ്യാർത്ഥി യൂണിയന്റെ ഉദ്ഘാടനം 13/11/2017 നടക്കുകയാണ്. യൂണിയൻ ഉദ്ഘാടനം അഡ്വ.കെ എൻ എ ഖാദർ എംഎൽഎ യും ഫൈനാട്സ് ഉദ്ഘാടനം പ്രശസ്ത സിനിമാ താരം നീരജ് മാധവും നിർവഹിക്കും.


ഇത് ഫാറൂഖിന്റെ ഓർമ്മയിലെ നല്ല ദിവസങ്ങളിൽ ഒന്നായി എണ്ണപ്പെടണം എന്ന് ആഗ്രഹിക്കുന്നു. ഓർമ്മകളുടെ കഥപറയുന്ന രാജാ ഗേറ്റിന് പറയാൻ ഒരുപാടുണ്ട് വിശേഷങ്ങൾ, അക്കൂട്ടത്തിലെ ഏറ്റവും നിറമുള്ള കഥയായി നാളെ പറയപ്പെടും ഈ ദിനവും എന്ന് വിചാരിക്കുന്നു. ഇത് ഏറെ ആഗ്രഹിച്ച് എത്തിയ ദിവസം. കൂടെയുണ്ടാവണം, ഈ വർഷം മുഴുവനും. കൂടെ ഉണ്ടാകും എന്ന് തന്നെയാണ് വിശ്വാസം എന്ന് തന്നെയാണ് പ്രതീക്ഷ.


ഇത് ഫാറൂഖിന്റെ പെരുന്നാള്,  ഓരോ ഫാറൂഖിയനും കൊണ്ടാടുന്ന വലിയ പെരുന്നാള്. നിങ്ങളെ  ഏവരേയും ക്ഷണിക്കുന്നു .

നന്ദി...


മിന ഫർസ്സാന
ചെയർപേസൺ