News

University of Calicut Bags Second Prize in the Inter University Base Ball Championship; Team Coach and 7 Players are Farookians

അന്തർ സർവകലാശാലാ വനിതാ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലക്ക് രണ്ടാം സ്ഥാനം. കലാശപ്പോരാട്ടത്തിൽ പൂനെ സാവിത്രിഭായ് ഫുലെ സർവകലാശാലയോടാണ് കാലിക്കറ്റ് പൊരുതിത്തോറ്റത്. ഇതാദ്യമായാണ് അന്തർ സർവ്വകലാശാല വനിത ബേസ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കാലിക്കറ്റ് എത്തുന്നത്.
 
ഫാറൂഖ് കോളേജ് ഫിസിക്കൽ എജുക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഫസീൽ അഷറാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ടീമിലെ ഏഴുപേർ ഫാറൂഖ് കോളേജിലെ തന്നെ വിദ്യാർത്ഥിനികളാണ്.